16 കാരിയെ പീഡിപ്പിച്ചു : മലപ്പുറത്ത് യുവാവ് പോക്‌സോക്കേസിൽ അറസ്റ്റിൽ
Malappuram arrested

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടുവട്ടം സ്വദേശി മാടമ്പി വളപ്പിൽ അമീർ അലിയെ (30)യാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച് സ്‌കൂളിൽ പോയിരുന്ന 16 വയസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
 

Share this story