മലപ്പുറത്ത് വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ
d,,d

മലപ്പുറം: വിൽപനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖിനെയാണ് (45) മൂന്ന് ഗ്രാം എ.ഡി.എം.എയുമായി മലപ്പുറം എസ്.ഐ എ. നിധിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.മലപ്പുറം ഡാൻസഫ് ടീം അംഗങ്ങളായ എസ്.ഐ ഗിരീഷ്, പൊലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവരാണ് പിടികൂടിയത്.
 

Share this story