എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
 MDMA

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് മാങ്കാവ് സ്വദേശി കെ. അബ്ദുല്‍ ഫാഹിം (22), 25 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി ചെറുവട്ടാട്ട് വീട്ടില്‍ കെ. ശ്രീരാം (25) എന്നിവർ അറസ്റ്റിലായി.

പരിശോധനക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, പ്രിവന്റിവ് ഓഫിസര്‍മാരായ എം.സി. ഷിജു, അബ്ദുല്‍സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷഫീഖ്, അമല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Share this story