തൃശ്ശൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

arrested

വാടാനപ്പള്ളി: മാരക മയക്കുമരുന്നായ  എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചാവക്കാട് ആശുപത്രിക്കടുത്ത് പൂക്കുളം കല്ലുവളപ്പില്‍ മുഹമ്മദ് ഷിനാദ് (33) ആണ്  വാടാനപ്പള്ളി എക്‌സൈസ് പാര്‍ട്ടിയുടെ  പിടിയിലായത്. ഇയാള്‍ കഞ്ചാവ് കേസില്‍ പ്രതിയാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇന്നലെ പട്രോളിങ്ങിനിടെ കണ്ടശാംകടവ് പാലത്തിനു സമീപം വച്ചാണ്  പിടിയിലായത്. രണ്ട് ഗ്രാം എം.ഡി.എം.എ.
 
ഇയാളില്‍നിന്ന് കണ്ടെടുത്തു. വാടാനപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി. സുനില്‍കുമാര്‍, കെ.ആര്‍. ഹരിദാസ്, ടി.ആര്‍. സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് ഇ. പോള്‍, ജയ്‌സണ്‍ പി. ദേവസി, ഡ്രൈവര്‍ രാജേഷ് എന്നിവര്‍ പിടികൂടിയ 
സംഘത്തില്‍ ഉണ്ടായിരുന്നു.

Share this story