പൂജപ്പുരയിൽ നിന്നും എംഡിഎംഎ പിടികൂടി

af

തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിനകത്ത് നിന്നും എംഡിഎംഎ പിടിച്ചെടുത്തു. വിനോദ്, ലെനിൻ എന്നിവരാണ് എംഡിഎംഎയുമായി എത്തിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന സജിക്കായാണ് എംഡിഎംഎ എത്തിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നാം തിയതി ആണ് പ്രതികള്‍ ജയിലിലേക്ക് മയക്കുമരുന്ന് എത്തിച്ചത്.

പ്രതിയെ കാണാനായി എത്തുകയും വിസിറ്റേഴ്സ് റൂമിൽ വെച്ച് ഇവർ എംഡിഎംഎ കൈമാറുകയുമായിരുന്നു. ജയിലിലെ സഹതടവുകാർക്ക് വേണ്ടിയും എംഡിഎംഎ എത്തിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. പ്രതികള്‍ക്ക് പിന്നിൽ വലിയ ലഹരി മാഫിയ പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
 

Share this story