കൊച്ചിയിൽ 2.6 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

sjsjk

കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് എക്‌ സെസ് പിടിയിൽ. 2.6 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്.ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ജിതിൻ എംഡിഎംഎ വിൽപന നടത്തിയിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. ജിതിൻ ഉൾപ്പെട്ട മയക്കു മരുന്ന് വ്യാപാര ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Share this story