41 ഗ്രാം എംഡിഎംഎയുമായി ബിരുദ വിദ്യാർത്ഥി പിടിയിൽ

ffjfk

കോഴിക്കോട്: വിൽപ്പനയ്‌ക്കായെത്തിച്ച 41 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. കക്കോവിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി നല്ലളം സ്വദേശി അഹൻ മുഹമ്മദാണ് അറസ്റ്റിലായത്. നല്ലളം കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് ശാസ്ത്രീയ മാർഗങ്ങളിലൂടെ അഹൻ മുഹമ്മദിനെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ ഓൺലൈൻ ബാങ്കിംഗ് വഴിയും കൊറിയർ വഴിയും നടത്തിയിരുന്ന ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചെമ്മങ്ങാട് പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഇയാൾ മുൻപും നിരവധി കേസിൽ പ്രതിയായിരുന്നുവെന്നും ബംഗളൂരുവിൽ നിന്ന് കൊറിയർ വഴിയാണ് മയക്കുമരുന്ന് നാട്ടിൽ എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
 

Share this story