വ്യാജരേഖയുണ്ടാക്കി 81 ലക്ഷത്തിന്റെ വായ്പ തട്ടിപ്പ് : വർക്കലയിൽ രണ്ട് യുവതികൾ പിടിയിൽ

arrest


വ്യാജരേഖയുണ്ടാക്കി ലോൺ തട്ടാൻ ശ്രമിച്ച രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് താഴെ കണ്ണങ്കര വീട്ടിൽ സൽമ (42) എന്നിവരാണ് വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ചത്.വർക്കല നഗരസഭയുടെ സി.ഡി.എസിന്റെ ലെറ്റർ പാഡും മെംബർ സെക്രട്ടറി, ചെയർപേഴ്സൻ, ഓഫിസ് എന്നിവരുടെ സീലുകളുമാണ് വ്യാജമായുണ്ടാക്കിയത്. കത്തുകളും അഫിലിയേഷൻ സർട്ടിഫിക്കറ്റും വ്യാജ ഒപ്പിട്ട് വർക്കല പുത്തൻചന്തയിലെ കേരള ബാങ്കിൽ നിന്ന് 81 ലക്ഷം രൂപ വായ്പയെടുക്കുന്നതിനാണ് പ്രതികൾ ശ്രമിച്ചത്. വ്യാജരേഖകൾ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ചേർത്ത് 27 കുടുംബശ്രീ യൂനിറ്റുകൾ വ്യാജമായുണ്ടാക്കി. സംശയം തോന്നിയ കേരള ബാങ്ക് വർക്കല ബ്രാഞ്ച് മാനേജർ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ഭവാനിയമ്മയെ വിളിച്ചന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്.

പ്രതികളുടെ പക്കൽ നിന്ന് സീലുകൾ, ലെറ്റർ പാഡുകൾ, അഫിലിയേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

Share this story