160 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിൽ

arrested

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അനസ്(28) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 160 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസർ ഷിജു, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫിസർ അമൽ തോമസ് ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജമോൾ, ശ്രീജിന എന്നിവർ ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
 

Share this story