കോവളത്ത് സഹോദരന്റെ തല അടിച്ചുപൊട്ടിച്ച യുവാവ് അറസ്റ്റിൽ

crime

കോവളം: വാക്കുതർക്കത്തിനിടെ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. നെല്ലിയോട് ചരുവിള വീട്ടിൽ രതീഷാണ് (34) അറസ്റ്റിലായത് അനുജൻ മനുവിനെയും (32) സുഹൃത്ത് കിരണിനെയുമാണ് ഇരുമ്പുപൈപ്പുപയോഗിച്ച് തലക്കടിച്ചത്.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കൽകോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ കെ.ആർ. സതീഷ്, അനൂപ്, എ.എസ്.ഐ ഗിരീഷ് ചന്ദ്രൻ, സി.പി.ഒ അജിത്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story