കോട്ടയത്ത് എം.​ആ​ർ.​എ​ഫി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

arrest

മു​ട്ടം: കോ​ട്ട​യം എം.​ആ​ർ.​എ​ഫി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വൈ​ക്കം സ്വ​ദേ​ശി പു​ത്ത​ൻ​ത​റ​യി​ൽ ബി​നീ​ഷ് (44), കോ​ള​പ്ര സ്വ​ദേ​ശി വേ​ല​ങ്ങു​ന്നേ​ൽ അ​നൂ​പ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി കോ​ള​പ്ര സ്വ​ദേ​ശി മ​ഞ്ഞ​ക്കു​ഴി​യി​ൽ വി​നീ​ഷി​ൽ​നി​ന്ന്​ ഒ​ന്ന​ര ല​ക്ഷം രൂ​പ വാ​ങ്ങി​യ​ശേ​ഷം ജോ​ലി ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന​താ​ണ് കേ​സ്. ബി​നീ​ഷി​നെ മു​ട്ടം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ വൈ​ക്കം സ്റ്റേ​ഷ​നി​ലും ജോ​ലി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Share this story