കൊല്ലത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ
asmkks

കുണ്ടറ: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം പുന്നവിള വീട്ടിൽ കേശു എന്ന രാഹുൽ (24) ആണ് അറസ്റ്റിലായത്.പ്രണയത്തിലായിരുന്ന യുവതി ബന്ധം ഒഴിവാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്‍റെ നേതൃത്വത്തിൽ കുണ്ടറ ഇൻസ്പെക്ടർ മഞ്ജുലാൽ, എസ്.ഐമാരായ ഗംഗ പ്രസാദ്, ആനന്ദകൃഷ്ണൻ, എ.എസ്.ഐ സതീശ്, റിജു എന്നിവർ ചേർന്നാണ് പിടികൂടിയത്.

കഞ്ചാവ് കേസ് ഉൾപ്പടെയുള്ള കേസിൽ ഇയാൾ നേരത്തേ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share this story