കാസർഗോഡ് വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസ് : സിനിമ നിർമാതാവ് അറസ്റ്റിൽ
Wed, 22 Jun 2022

കാസർഗോഡ്: കാസർഗോഡ് വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ സിനിമ നിർമാതാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശി എം ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.