കാസർഗോഡ് എം.ഡി.എം.എയുമായി 48കാരന്‍ പിടിയിൽ
mdma,kannur

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവും നടത്തിയ പതിവ് പരിശോധനക്കിടെ എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാള്‍ പിടിയിൽ. മധൂര്‍ എസ്.പി നഗറിലെ അബ്ദുല്‍ മജീദ് (48) ആണ് എസ്.പി നഗറില്‍ പിടിയിലായത്. ഇയാളിൽനിന്ന് 2.174 എം.ഡി.എം.എയാണ് പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share this story