കാസര്‍കോട് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ganja

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിന് സമീപത്തെ ലഘു ഭക്ഷണശാലക്ക് സമീപം 1.350 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പള്ളിക്കുന്ന് കക്കാട്ടെ അബ്ദുല്‍ റസാഖ് വാഴച്ചാലില്‍ (36)ആണ് അറസ്റ്റിലായത്. ബന്തടുക്ക എക്‌സൈസ് റേഞ്ചും കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

Share this story