കാസർകോട് സമാന്തര ലോട്ടറിക്കച്ചവടം : ഒരാൾ പിടിയിൽ
dmkkd

ചെറുവത്തൂർ: സമാന്തര ലോട്ടറിക്കച്ചവടത്തിലേർപ്പെട്ട പടന്ന വടക്കേപ്പുറം എം.കെ. കോട്ടേജിൽ താമസക്കാരനായ ഒ. യൂസഫിനെ(53) അറസ്റ്റ് ചെയ്തു. ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസാണ് അറസ്റ്റ് ചെയ്തത്.ഗ്രാമങ്ങൾ തോറും ഏജന്റുമാരെ വെച്ച് സമാന്തര ലോട്ടറിക്കച്ചവടം നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്തേര പൊലീസ് പ്രതികൾക്കായി വല വിരിച്ചത്.

പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് പോലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള ചൂതാട്ടം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മുപ്പതിനായിരത്തോളം രൂപ ഇദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്തു. പൊലീസ് ഉദ്യോഗസ്ഥരായ ദിലീഷ്, സുജിൻ കുമാർ, സുരേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
 

Share this story