കാഞ്ഞിരപ്പള്ളിയിൽ കാ​പ്പ​നി​യ​മം ലം​ഘി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

jail
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി​നി​യ​മം​ ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വ് ഒ​രാ​യ​ത്തി​ൽ വീ​ട്ടി​ൽ അ​ഹ​ദ് ഫൈ​സ​ലി​നെ​യാ​ണ് (20) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ അ​ഹ​ദ് ഫൈ​സ​ലി​നെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ൾ നി​യ​മം​ലം​ഘി​ച്ച്‌ ഒ​രു അ​നു​മ​തി​യും കൂ​ടാ​തെ നാ​ട്ടി​ൽ വ​ന്ന​താ​യി​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​ഐ അ​രു​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share this story