കാഞ്ഞങ്ങാട് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവ്

rape

കാഞ്ഞങ്ങാട്: അഞ്ചുവയസ്സു കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു കോടതി. പനത്തടി ചാമുണ്ഡിക്കുന്ന് തുമ്പോളിയിലെ കെ.എൻ. ബാബുവിനെയാണ് (59) ശിക്ഷിച്ചത്. 35000 രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കിൽ നാലു മാസം സാധാരണ തടവും അനുഭവിക്കണം.

2019ൽ പീഡിപ്പിച്ചെന്നാണ് കേസ്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ഒന്നിച്ചനുഭവിച്ചാൽ മതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ. കെ. രാജീവനാണ് അന്വേഷിച്ചത്. സി.ഐ. രഞ്ജിത്ത് രവീന്ദ്രൻ കുറ്റപത്രം സമർപിച്ചു.

ഒളിവിലായിരുന്ന പ്രതിയെ ഇടുക്കി തമിഴ്നാട് അതിർത്തിയിൽ നിന്നും രാജപുരം എസ്.ഐ സജുമോൻ ജോർജും സംഘവും പിടികൂടി.

Share this story