കാഞ്ഞങ്ങാട് എം.ഡി.എം.എയുമായി രണ്ടു പേർ അറസ്റ്റിൽ
skklsl

കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് രണ്ട് യുവാക്കൾ അറസ്റ്റിൽ. മിയാദ് (28), മുഹമ്മദ് സുബൈർ എൽ.കെ (31) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിന്റെയും നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് 1.160 ഗ്രാം എം.ഡി.എം.എയുമായി പ്രതികൽ അറസ്റ്റിലായത്.

ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 'ക്ളീൻ കാസർകോട്' പദ്ധതിയുടെ ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും കാസർകോട് നടന്ന് കൊണ്ടിരിക്കുകയാണ്.

Share this story