ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീടിനുനേരേ പടക്കമെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

uytrftyr

ചിറയിന്‍കീഴ് : ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീടിനുനേരേ പടക്കമെറിഞ്ഞ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കിഴുവിലം ചെറുവള്ളിമുക്ക് കാടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടില്‍ കവിതയുടെ വീട്ടിലേക്കാണ് പ്രതികള്‍ പടക്കമെറിഞ്ഞത്. സംഭവത്തില്‍ വീടിന്റെ മുന്‍വശത്തെ കതക് കത്തിനശിച്ചു.


ആറ്റിങ്ങല്‍ വേലാംകോണം ശിവശക്തി വീട്ടില്‍ ശ്രീനാഥ് (റപ്പായി-26), അഞ്ചുതെങ്ങ് അരിവാളം ലക്ഷ്മിവിലാസം വിഷ്ണു (ജഗ്ഗു-22) എന്നിവരാണ് പിടിയിലായത്. കവിതയുടെ മകളുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയായ ശ്രീനാഥ്. ഭാര്യ പിണങ്ങി അമ്മയുടെ വീട്ടിലേക്ക് മടങ്ങിയതിലുള്ള വിരോധമാണ് പടക്കമേറില്‍ കലാശിച്ചത്. ശ്രീനാഥിന്റെ സുഹൃത്താണ് രണ്ടാം പ്രതിയായ വിഷ്ണു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി. മുകേഷ്, എസ്.ഐ. ഡി.ശാലു, സി.പി.ഒ.മാരായ നൂറുല്‍ അമീന്‍, അരവിന്ദ്, മുസമില്‍, അഞ്ചുതെങ്ങ് എസ്.ഐ. സജീവ്, സീനിയര്‍ സി.പി.ഒ. സജു, ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Share this story