മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

iuyfdxcvb

മലപ്പുറം : മാഹിയില്‍ നിന്ന് അനധികൃത വില്‍പ്പനക്കായി കൊണ്ട് വന്ന വിദേശ മദ്യവുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. ഒഡീഷാ സ്വദേശികളായ ഭഗവാന്‍ ജാനി, കമല്‍ സിംഗ് എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജനേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭഗവാന്‍ ജാനിയില്‍ നിന്ന് പറമ്പില്‍പീടികയിലേക്ക് വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന 46 ബോട്ടില്‍ മദ്യവും കമല്‍ സിംഗില്‍ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 14 ബോട്ടില്‍ മദ്യവുമാണ് പിടികൂടിയത്. 

പ്രതികള്‍ കണ്ണൂരില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്‍റര്‍സിറ്റി ട്രെയിനില്‍ മദ്യം കടത്തുമ്പോഴാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പൊലീസ് സംഘത്തില്‍ അജീഷ് കെ ജോണ്‍. അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ ജയദേവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജേഷ്, സനല്‍, സി പി ഒ. മാരായ സുധീഷ്, ദിലീപ്, ദീപു, ഹോം ഗാര്‍ഡുമാരായ  ശശി, കൃഷ്ണദാസന്‍, ശിവദാസന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Share this story