സംസ്ഥാന അതിർത്തിയിലെ എക്‌സൈസ് ചെക്‌പോസ്റ്റിലെ വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി

ganja

കുമളി: സംസ്ഥാന അതിർത്തിയിലെ എക്‌സൈസ് ചെക്‌പോസ്റ്റിലെ വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി. ആഡംബര കാറിൽ തമിഴ്‌നാട്ടിൽനിന്ന്​ യുവതി ഉൾപ്പെട്ട സംഘം കടത്തിയ 400ഗ്രാം കഞ്ചാവും 12,100 രൂപയും കണ്ടെടുത്തു.

വില കൂടിയ വാഹനങ്ങളിൽ സ്ത്രീകളെ മുൻ സീറ്റിൽ ഇരുത്തി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പെട്ടവരാണ്​ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ കരയിൽ ചന്ദുരുതി വീട്ടിൽ ടിറ്റോ സാന്തന(26), മുട്ടതുറ ബദരിയാ നഗർ കോളനിയിൽ ഹലീൽ (40), നെയ്യാറ്റിൻകര കൊട്ടുഗൽ ചോവര മിഥുൻ നിവാസിൽ മിഥുല രാജ് (26) എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ്, പ്രിവന്‍റീവ് ഓഫിസർമാരായ ഡി. സതീഷ്കുമാർ, ജോസി, സിവിൽ എക്‌സൈസ് ഓഫിസർ, വി.എസ്​. അരുൺ, പീരുമേട് എക്‌സൈസ് ഓഫിസിലെ വനിത ഉദ്യോഗസ്ഥ സ്റ്റെല്ല ഉമ്മൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Share this story