പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ അച്ഛനും മകനും അറസ്റ്റില്‍
Sat, 6 Aug 2022

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ അച്ഛനും മകനും അറസ്റ്റില്‍.വെള്ളനാട് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ് (33), പിതാവ് മോഹനൻ (65) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാർഡാം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടു നിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു.