എക്‌സൈസ് പരിശോധന : എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

google news
excise1

കാസർഗോഡ്: എക്‌സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്‌ത്രീ ഉൾപ്പടെ 3 പേരെ അറസ്‌റ്റ് ചെയ്‌തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ സഫിയയും മകൻ അസ്‌റുദ്ദീനും പ്രതിയാണെന്നു എക്‌സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്‌ടർ ടോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

വാഹനത്തിൽ കടത്തുകയായിരുന്ന 2 ഗ്രാം എംഡിഎംഎയുമായി ഉദുമ പാക്യാര കണ്ണംകുളത്തെ വിപി സുഹൈൽ (28) പാലക്കുന്ന് മുതിയക്കാലിലെ മുഹമ്മദ് നൗഷാദ് (36) എന്നിവരെ എക്‌സൈസ് സബ് ഇൻസ്‌പെക്‌ടർ കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പെരുമ്പള ബേനൂരിൽ നിന്നു പ്രതികളെ പിടികൂടിയത്.

Tags