എറണാകുളത്ത് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : ഒന്‍പത് പേര്‍ പിടിയിൽ

rape

കൊച്ചി: എറണാകുളത്ത് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി . മട്ടാഞ്ചേരി ചക്കാമാടം സ്വദേശി ജോഷി തോമസ് (40), തൃശൂര്‍ കൃഷ്ണപുരം സ്വദേശി അജിത്കുമാര്‍ (24), ആലുവ ചൂര്‍ണിക്കര സ്വദേശി സലാം (49), പത്തനംതിട്ട കൂരംപാല സ്വദേശി മനോജ് സോമന്‍ (34) എന്നിവരെ സെന്‍ട്രല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.പാലാരിവട്ടം പൊലീസും അഞ്ച് പേരെ അറസ്റ്റ് ചെ്യതു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2021 ആഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത് . പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച പ്രതി ഗോഡ് വിനെ പാരിപ്പള്ളി പൊലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ഗോഡ് വിന്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പരിചയക്കാരായ ജോഷി, മനോജ് എന്നിവര്‍ക്ക് കാഴ്ചവെക്കുകയായിരുന്നു.

അവിടെ നിന്ന് രക്ഷപ്പെട്ട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടിയെ അജിത്ത് കുമാര്‍ പരിചയപ്പെട്ടു. ഇയാള്‍ ലോഡ്ജിലേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തായ സലാമിനെ വിളിച്ചു വരുത്തുകയും ചെയ്തു. ഇയാളും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് പാലാരിവട്ടത്തെ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലെത്തിച്ച പെണ്‍കുട്ടിയെ അവിടെ വെച്ച്‌ നിരവധി പേര്‍ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ലോഡ്ജ് നടത്തിപ്പുകാരിയായ സ്ത്രീ അടക്കം അറസ്റ്റിലായി.
 

Share this story