എറണാകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ് : ഒരാൾകൂടി പിടിയില്‍
police

പെരുമ്പാവൂര്‍ : അന്തര്‍സംസ്ഥാന യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍.അസം നാഗോണ്‍ സ്വദേശി മസീബുര്‍ റഹ്മാനെയാണ് (32) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെരുമ്പാവൂര്‍ ടൗണില്‍നിന്ന് രാത്രി മൂന്ന് പേര്‍ ചേര്‍ന്ന് അസം സ്വദേശിയായ ബാബുല്‍ ഇസ്ലാമിനെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ച് 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലിരുന്ന പ്രതിയെ നെടുമ്പാശ്ശേരിയില്‍നിന്നാണ് പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സണ്‍, എസ്.സി.പി.ഒ വി.എം. ജമാല്‍, അബ്ദുൽ മനാഫ്, കെ.എ. അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story