ക്രി​സ്മ​സ് ദി​ന​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​രെ ആ​ക്ര​മി​ച്ച സം​ഭ​വം : മുഖ്യപ്രതി പിടിയിൽ

fk


മാ​ള: മ​ധ്യ​വ​യ​സ്ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. അ​വി​ട്ട​ത്തൂ​ർ അ​മ്പാ​ട​ത്ത് വീ​ട്ടി​ൽ സാ​യ് കൃ​ഷ്ണ​യെ​യാ​ണ് (31) അ​റ​സ്റ്റ് ചെ​യ്ത​ത്.ആ​ളൂ​ർ അ​വി​ട്ട​ത്തൂ​രി​ൽ ക്രി​സ്മ​സ് ദി​ന​ത്തി​ൽ വൈ​കീ​ട്ടാ​ണ് സം​ഭ​വം. അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബാ​ബു, സി​ജേ​ഷ് എ​ന്നി​വ​ർ​ക്ക് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

ബ​ന്ധു​വി​ന്റെ വീ​ട്ടു​മ​തി​ലി​ൽ ക​യ​റി​യി​രു​ന്ന് മ​ദ്യ​ല​ഹ​രി​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ബാ​ബു അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​ജേ​ഷി​നും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. പ്രതികളിൽ ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. അ​റസ്റ്റി​ലാ​യ സാ​യ് കൃ​ഷ്ണ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
 

Share this story