വാടകവീട്ടില്‍നിന്ന് കഞ്ചാവ് ശേഖരം പിടികൂടി : ഒരാൾ അറസ്റ്റിൽ
ssls

നീലേശ്വരം: പരപ്പ നെല്ലിയറയില്‍ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ കുന്നുംകൈ സ്വദേശിയായ എ.സി. സുബൈറാണ് (51) അറസ്റ്റിലായത്.മകന്‍ എ.സി. സാബിര്‍ (26) പരിശോധന സമയത്ത് വീട്ടിലുണ്ടായിരുന്നില്ല .ഇവരുടെ വീട്ടില്‍നിന്ന് 5.5 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 11.45ന് കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജി. വിനോജും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.സി.കെ. അഷറഫ്, എം.വി. സുധീന്ദ്രന്‍, എ. സാജന്‍, സി. അജീഷ്, കെ.ആര്‍. പ്രജിത്ത, പി. നിഷാദ്, വി. മഞ്ജുനാഥന്‍, എല്‍. മോഹനകുമാര്‍, പി. ശൈലേഷ് കുമാര്‍, കെ. ഇന്ദിര എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

Share this story