വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ : മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ
arrest


പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പാലക്കാട് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഷാജഹാനെ സൗത്ത് പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്.

അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് കേസ്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ തറയിൽ വീണ ഫോൺ കണ്ടെടുത്തതാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.

ഒളിവിൽ പോയ ഷാജഹാനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മറ്റ് ജില്ലകളിലടക്കം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

Share this story