ഭോപ്പാലിൽ ഇൻഷൂറൻസ് തുക കൈക്കലാക്കാൻ പിതാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി മകൻ

crime

ഭോപ്പാൽ: ഇൻഷൂറൻസ് തുക കൈക്കലാക്കാൻ മകൻ പിതാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് സംഭവം. 52കാരനായ ഛഗൻ പവാറാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മകൻ അനിൽ പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്‍റെ പിതാവ് അഞ്ജാത വാഹനമിടിച്ച് മരണപ്പെട്ടു എന്ന് അനിൽ പവാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായി.

ഛഗൻ പവാർ ദിവസവും രാവിലെ നടക്കാൻ പോയിരുന്നു. നവംബർ 10 ന് നടക്കാനിറങ്ങിയപ്പോൾ അനിൽ പവാർ വാടകക്കൊലയാളികളെ വിവരം അറിയിക്കുകയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 10 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് സ്വന്തമാക്കാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് അനിൽ പവാർ കുറ്റ സമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

Share this story