പത്തനംതിട്ടയിൽ 75 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ടയിൽ  75 ഗ്രാം കഞ്ചാവുമായി  ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

തിരുവല്ല: 75 ഗ്രാം കഞ്ചാവുമായി കവിയൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കവിയൂർ പടിഞ്ഞാറ്റുംചേരി സ്വദേശി ഉത്തമനെ (58) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.വൈകിട്ട് അഞ്ചു മണിയോടെ കിഴക്കൻ മുത്തൂർ ജങ്ഷനിൽ നിന്നുമാണ് മഞ്ഞാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് ചെറുപൊതികളാക്കി വിൽക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ശ്രീആനന്ദ്, നസറുദീൻ, സോൾ, വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് ഉത്തമനെ പിടികൂടിയത്.
 

Share this story