അസമിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
rape case increase

അസമിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഹോജായ് ജില്ലയിലെ ലുംഡിംഗിലാണ് സംഭവം.

കൃഷ്ണ ബസ്തി പ്രദേശത്താണ് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ബലാത്സംഗവും കൊലപാതകവുമാണെന്ന് പൊലീസ് പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share this story