ആഫ്രിക്കൻ വനിതയെ കൊലപ്പെടുത്തിയ ഏ​ഷ്യ​ൻ വം​ശ​ജ​ന്​ ജീവപര്യന്തം

court

മ​നാ​മ: ആ​​ഫ്രി​ക്ക​ൻ വ​നി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ ഏ​ഷ്യ​ൻ വം​ശ​ജ​ന്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു വി​ധി​ച്ചു. ഗു​ദൈ​ബി​യ​യി​ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ക്ഷേ​പി​ച്ചെ​ന്ന പേ​രി​ലാ​ണ്​ ആ​ഫ്രി​ക്ക​ൻ വ​നി​ത​യെ ഇ​യാ​ൾ കൊ​ല​​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു പ്ര​തി​ക​ളാ​ണ്​ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ പി​ടി​യി​ലാ​യ​ത്. ര​ണ്ടാം പ്ര​തി​ക്ക്​ ആ​റു​മാ​സം ത​ട​വാ​ണ്​ കോ​ട​തി വി​ധി​ച്ച​ത്. ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം ര​ണ്ടു പേ​രെ​യും തി​രി​കെ വ​രാ​നാ​വാ​ത്ത​വി​ധം നാ​ടു​ക​ട​ത്താ​നും കോ​ട​തി വി​ധി​യു​ണ്ട്.

Share this story