എ​യ​ർ പി​സ്റ്റ​ലു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ: യു​വാ​വ് പിടിയിൽ

google news
arrested

കോ​ട്ട​യം: എ​യ​ർ പി​സ്റ്റ​ലു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​യി​ക്കാ​ട് മ​ള്ളൂ​ശ്ശേ​രി താ​ഴെ പ​ള്ളി​ൽ അ​ന​ന്തു സ​ത്യ​നെ​യാ​ണ്​ (25) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ബ​ന്ധു​കൂ​ടി​യാ​യ അ​നീ​ഷ് ത​മ്പി​യെ​യാ​ണ് വീ​ട്ടി​ൽ ക​യ​റി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന എ​യ​ർ പി​സ്റ്റ​ലു​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ ത​മ്മി​ൽ കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ഗാ​ന്ധി​ന​ഗ​ർ സ്​​റ്റേ​ഷ​നി​ൽ അ​ടി​പി​ടി കേ​സ് നി​ല​വി​ലു​ണ്ട്.

കോ​ട്ട​യം വെ​സ്റ്റ് സ്​​റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്.​ഐ ടി. ​ശ്രീ​ജി​ത്ത്, സി.​പി.​ഒ മാ​രാ​യ ദി​ലീ​പ് വ​ർ​മ, വി​ഷ്ണു വി​ജ​യ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags