10 വയസുകാരന് ലഹരിമരുന്ന് നല്‍കി അഞ്ച് പവന്‍ തട്ടിയെടുത്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍

arrest1

കുന്നംകുളം: കടയില്‍ മിഠായി വാങ്ങാനെത്തിയ 10 വയസുകാരന് ലഹരി മരുന്ന് നല്‍കി   ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിലും തറവാട്ടിലും സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടുവന്ന് തട്ടിയെടുത്ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.  പെരുമ്പിലാവ് കരിക്കാട് സ്വദേശി കോഴിക്കര വളപ്പില്‍ വീട്ടില്‍ മുഹിയദ്ദീ (54) നെയാണ് കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

പ്രതിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലേക്ക് നൂറു രൂപയുമായി മിഠായി വാങ്ങാനെത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് മിഠായിയോടൊപ്പം വെളുത്ത നിറത്തിലുള്ള മയക്കുമരുന്ന് നല്‍കുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വീട്ടില്‍ പറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാരോട് പറയാതിരിക്കാന്‍ കുട്ടിയോട് നിര്‍ബന്ധിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതിന്റെ പേരില്‍ വീട്ടിലും തറവാട്ടിലുമായി സൂക്ഷിച്ചിരുന്ന അഞ്ച് പവനോളം സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്ന കുട്ടിയില്‍  നിന്നും പ്രതി തട്ടിയെടുക്കുകയും ചെയ്തു.  തട്ടിയെടുത്ത സ്വര്‍ണം പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ വഴി വില്‍പ്പന നടത്തി ഒന്നരലക്ഷത്തോളം രൂപ ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണത്തിന്റെ കൈചെയിനും പാദസരവുംകമ്മലും ഉള്‍പ്പെടെയുള്ളവയാണ് പ്രതി 
തട്ടിയെടുത്തിട്ടുള്ളത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷെക്കീര്‍ അഹമ്മദ്, നിധിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗകേഷ്, സന്ദീപ്, ഷംനാദ്, പി.കെ. സിയാദ്, റിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story