പോക്‌സോ കേസിൽ 21-കാരൻ അറസ്റ്റിൽ

google news
ssss

കട്ടപ്പന (ഇടുക്കി): വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ 21-കാരൻ അറസ്റ്റിൽ.വണ്ണപ്പുറം കാളിയാര്‍ പാറപ്പുറത്ത് എമില്‍ (21)നെയാണ്  പോലീസ് അറസ്റ്റുചെയ്തത് . ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി.

കഴിഞ്ഞദിവസമാണ് 19-കാരിയായ പെണ്‍കുട്ടി വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായതായി അറിയുന്നത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്നാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
 

Tags