സീറോ എമിഷന്‍ ട്രക്കുകളെ കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു

A workshop was organized on Zero Emission Trucks
A workshop was organized on Zero Emission Trucks


തിരുവനന്തപുരം: മീഡിയം, ഹെവി ഡ്യൂട്ടി ട്രക്ക് മേഖലയില്‍ സീറോ എമിഷന്‍ ട്രക്കുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സീറോ എമിഷന്‍ ട്രക്കുകളെക്കുറിച്ച് സ്മാര്‍ട്ട് ഫ്രെയ്റ്റ് സെന്റര്‍ ഇന്ത്യ (എസ്ഇസി) തിരുവനന്തപുരത്ത് ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ബൈഇവി ആക്‌സിലറേറ്റര്‍ സെല്ലിന്റെ പിന്തുണയോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ഇത്തരം ട്രക്കുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലുള്ള വെല്ലുവിളികള്‍, അവസരങ്ങള്‍, നടപ്പിലാക്കാവുന്ന തന്ത്രങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. സീറോ എമിഷന്‍ ട്രക്കുകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നിതി ആയോഗിന്റെ ഇ-ഫാസ്റ്റ് പദ്ധതിയുടെ ഭാഗമാണ് ഈ ശില്‍പശാല. ജിഐഎസിന്റെ ഗതാഗത, അടിസ്ഥാന സൗകര്യ ഉപദേശകനായ ശിരീഷ് മഹേന്ദ്രു മോഡറേറ്ററായിരുന്നു.

രാകേഷ് കുമാര്‍ മീണ (കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്‌സ് ഡിപിഐഐടിയുടെ ഡയറക്ടര്‍), മനോഹരന്‍ ജെ (അനര്‍ട്ടിന്റെ ഇമൊബിലിറ്റി സെല്ലിന്റെ തലവനും ടെക്‌നിക്കല്‍ മാനേജരും), ജോണ്‍സണ്‍ ഡാനിയേല്‍ (സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ എനര്‍ജി ടെക്‌നോളജിസ്റ്റ്), ആശ വി (വൈദ്യുതി ബോര്‍ഡിന്റെ പുനുരുപയോഗ ഊര്‍ജ്ജ, ഊര്‍ജ്ജ സംരക്ഷണ ചീഫ് എഞ്ചിനീയര്‍), കുല്‍ഭൂഷന്‍ (പാര്‍ട്ട്ണര്‍ ഗ്രാന്റ് തോര്‍ട്ടണ്‍ ഇമൊബിലിറ്റി ആന്‍ഡ് എനര്‍ജി) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
 

Tags