കുടുംബശ്രീ വിഷു ചന്ത : 3.98 കോടി വിറ്റുവരവ്
vishu

തിരുവനന്തപുരം : കുടുംബശ്രീ സംസ്ഥാനത്ത് സംഘടിപ്പിച്ച വിഷു ചന്തകളിൽ നിന്നു 3.98 കോടി രൂപയുടെ വിറ്റുവരവ്.  63 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ലയാണ് ഒന്നാമത്. കാസർകോട്, തൃശൂർ ജില്ലകൾ യഥാക്രമം 41 ലക്ഷവും 40 ലക്ഷവും വിറ്റുവരവ് നേടി. കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ തദ്ദേശസ്ഥാപന തലത്തിൽ സിഡിഎസ് ചന്തകൾക്കു പുറമേ ജില്ലാതലത്തിലും ചന്തകൾ സംഘടിപ്പിച്ചു.

തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നൊരുക്കിയ കുടുംബശ്രീ വിഷു ചന്തകളിൽ 14358 വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച വിഷമുക്ത പച്ചക്കറികളും പഴവർഗങ്ങളുമാണു വിപണനത്തിന് എത്തിച്ചത്. കൂടാതെ 16,000 സൂക്ഷ്മ സംരംഭകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളും ലഭ്യമാക്കി.

Share this story