വിജയകരമായ ഫണ്ട് ശേഖരണത്തിനു ശേഷം കേരളത്തില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നും മുന്നേറാന്‍ വി

vi

കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി ഫോളോ-ഓണ്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) വഴി 18000 കോടി രൂപ വിജയകരമായി സമാഹരിച്ച ശേഷം കേരളത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.വിയുടെ ഏറ്റവും വലുതും ദീര്‍ഘകാലമായി തുടരുന്നതുമായ മുന്‍ഗണനാ വിപണികളില്‍ ഒന്നാണ് കേരളം. 1.37 കോടിയിലേറെ ഉപഭോക്താക്കളുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും  ഈ മേഖലയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ തുടരുകയുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ 4ജി സ്പെക്ട്രം വിയാണ് കൈവശം വെക്കുന്നത്.  കേരള ജനസംഖ്യയുടെ 98 ശതമാനത്തെ വിയുടെ 4ജി ശൃംഖല ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രായ് ഡാറ്റ പ്രകാരം സംസ്ഥാനത്തെ 38 ശതമാനത്തിലേറെ താമസക്കാരുടെ വിശ്വസനീയവും താല്‍പര്യമുള്ളതുമായ ശൃംഖല വിയാണ്.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചും ഏറ്റവും മികച്ച രീതിയിലെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പുകളാണ് ആവശ്യപ്പെടുന്നത്. പരിധിയില്ലാത്ത കോളുകളോ ഉപയോഗിക്കാത്ത ഡാറ്റ പിന്നീടത്തേക്കു മാറ്റിവെക്കുന്നതിനും സ്ട്രീമിങ് ആനുകൂല്യങ്ങളോ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോ എന്തായാലും തങ്ങളുടെ പദ്ധതികള്‍ അവര്‍ക്കു ലഭ്യമാക്കുകയാണ്. ഇതിനു പുറമെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍ തെരഞ്ഞെടുക്കാനാവുന്ന വിധത്തിലെ څചൂസ് യുവര്‍ ബെനഫിറ്റ്സ്چ എന്ന അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള രീതിയും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കു തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങളുടെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്താനാവും വിധം അവരെ പ്രോല്‍സാഹിപ്പിക്കുന്ന വിധത്തില്‍ അവരുടെ ഉയര്‍ന്നു വരുന്ന ഡാറ്റാ ആവശ്യകത നിറവേറ്റുന്ന വിധത്തില്‍ രൂപ കല്‍പന ചെയ്ത വി ഗ്യാരണ്ടി പദ്ധതിയാണ് ഏറ്റവും ഒടുവില്‍ വി അവതരിപ്പിച്ചത്. ഇപ്പോള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വി ഗ്യാരണ്ടി പദ്ധതി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിമിതകാല ആനുകൂല്യമായാണ് നല്‍കുന്നത്.  5ജി സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്കും അടുത്തിടെ 4ജിയിലേക്ക് അപ്ഗ്രേഡു ചെയ്തവര്‍ക്കും തടസങ്ങളില്ലാത്ത അതിവേഗ ഡാറ്റാ ലഭ്യമാക്കുന്നതാണ് വി ഗ്യാരണ്ടി പദ്ധതി. ഇവര്‍ക്ക് ഒരു വര്‍ഷ കാലയളവില്‍ 130ജിബി അധിക ഡാറ്റ ലഭ്യമാകും. ഓരോ 28 ദിവസത്തേയും സൈക്കിളുകളില്‍ തുടര്‍ച്ചയായി 13 തവണ 10 ജിബി ഡാറ്റ വീതം അവരുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി ലഭ്യമാക്കും. നിലവിലുള്ള ഡാറ്റാ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഈ അധിക ഡാറ്റ പ്രയോജനപ്പെടുത്താം.  ഈ അധിക ഡാറ്റാ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ വി ഉപഭോക്താക്കള്‍ 239 രൂപയുടേയോ മുകളിലേക്കുള്ളതോ ആയ പ്രതിദിന അണ്‍ലിമിറ്റഡ് പദ്ധതികളില്‍ ഉണ്ടായിരിക്കണം.

ഡിജിറ്റല്‍ ആസ്തികള്‍ മെച്ചപ്പെടുത്തുകയും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുകയും അതുവഴി ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും ഉയര്‍ത്തുകയും  ചെയ്യുന്ന വിവിധ നടപടികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വി നടപ്പിലാക്കിയത്.  വി ടിവി ആന്‍റ് മൂവീസ് വഴി കണക്ടഡ് ടിവി അനുഭവവും വി ആപ്പ് വഴി ക്ലൗഡ് ഗെയിമിങ് സൗകര്യങ്ങളും ലഭ്യമാക്കിയ വി കേരളത്തിലുടനീളം ശൃംഖല മെച്ചപ്പെടുത്താനുള്ള നിക്ഷേപങ്ങളും നടത്തി.  5ജി റെഡി ആകുന്നതിനും തടസങ്ങളില്ലാത്ത സേവനങ്ങള്‍ക്കും മുഖ്യ ശൃംഖല അപ്ഗ്രേഡ് ചെയ്യുന്നതിനും വോള്‍ട്ടി സംവിധാനം ശക്തമാക്കുന്നതിനും വോയ്സ് ഓവര്‍ വൈഫൈ വഴി മെച്ചപ്പെട്ട ഇന്‍ഡോര്‍ അനുഭവം ലഭ്യമാക്കുന്നതിനും ഇതിലൂടെ നീക്കങ്ങള്‍ നടത്തി.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ ഫണ്ടുകളും വി പ്രയോജനപ്പെടുത്തുന്നുണ്ട്. 4ജി ശേഷി മെച്ചപ്പെടുത്തുന്നതിലും ഏറ്റവും ആധുനിക സാങ്കേതികവിദ്യയോടെ 5ജി അവതരിപ്പിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തും.  തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷത്തോടെ നിലനിര്‍ത്തുന്നതിനുള്ള ശ്രമം തുടരുമെന്നും ഏറ്റവും മികച്ച സേവന നിലവാരം ലഭ്യമാക്കുന്നതും പുതുമയുള്ള സേവനങ്ങള്‍ നല്‍കുന്നതിലും മികച്ച ഉപഭോക്തൃ പിന്തുണ ലഭ്യമാക്കുന്നതിലും ആയിരിക്കും തങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നും അഭിജിത്ത് കിഷോര്‍ പറഞ്ഞു. 

Tags