രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
വൈകി വീട്ടിലെത്തി; ഉറങ്ങികിടന്ന ഭര്‍ത്താവിന്‍റെ മുഖത്ത്​ യുവതി തിളച്ച എണ്ണ ഒഴിച്ചു

ന്യൂഡെൽഹി: ഇന്തോനേഷ്യ, യുക്രൈൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. ഭക്ഷ്യയോഗ്യമായ രൂപത്തിലും അസംസ്‌കൃത രൂപത്തിലുമുള്ള എണ്ണ ഇറക്കുമതി ഏപ്രിലിൽ 9.12 ലക്ഷം ടൺ മാത്രമാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്നതിനെക്കാൾ 13 ശതമാനം കുറവാണിതിൽ ഉണ്ടായിരിക്കുന്നത്.

ഇന്ത്യക്കാവശ്യമായ 6 ലക്ഷം-6.5 ലക്ഷം ടൺ പാമൊലീനിൽ 3 ലക്ഷം ടൺ ഇന്തോനേഷ്യയിൽ നിന്നാണു വരേണ്ടത്. ഏതാണ്ട് അത്രയും മലേഷ്യയിൽ നിന്നും ബാക്കി തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ്. അതേസമയം, ഇന്തോനേഷ്യ ഏപ്രിലിൽ എണ്ണ കയറ്റുമതി നിരോധിച്ചത് ലോകമെങ്ങുമുള്ള പാമൊലീൻ ഉപയോക്‌താക്കളെ ബാധിച്ചിരിക്കുകയാണ്.

Share this story