കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ നെറ്റ്വര്‍ക്കായി വി; മൊബൈല്‍ കണക്റ്റിവിറ്റിയും ഡാറ്റ വേഗതയും വര്‍ദ്ധിപ്പിക്കുന്നു

vi
vi

കൊച്ചി: ദേശീയ തലത്തിലെ വികസനത്തിന്‍റെ ഭാഗമായി മുന്‍നിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈററുകളിലായി 900 മെഗാഹെര്‍ട്സ് അധിക സ്പെക്ട്രമാണ് വിന്യസിച്ചത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീടിനുള്ളില്‍ മികച്ച കവറേജും കണക്റ്റിവിറ്റിയും ലഭിക്കും. വേഗത്തിലുള്ള ഡാറ്റാ സ്പീഡും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും.

ഏപ്രില്‍ മാസത്തില്‍ എഫ്പിഒയിലൂടെ 18,000 കോടി രൂപ വിജയകരമായി സമാഹരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നെറ്റ്വര്‍ക്ക് വികസന നീക്കങ്ങള്‍ നടത്തുന്നത്. ഈ തുക 4ജി കവറേജ് വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വി അറിയിച്ചു.

കണക്ടിവിറ്റി, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവ സംയോജിപ്പിച്ചു നല്‍കുന്ന നിരവധി നീക്കങ്ങളാണ് വി ഉപഭോക്താക്കള്‍ക്കു നല്‍കി വരുന്നത്. അടുത്തിടെ  കമ്പനിയുടെ  മൊബിലിറ്റി, ബ്രോഡ്ബാന്‍ഡ് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡുമായി സഹകരിച്ച് വി വണ്‍ പുറത്തിറക്കി. ഇത് 2499 രൂപയില്‍ ആരംഭിക്കുന്ന ഒടിടി ബണ്ടില്‍ഡ് പ്ലാനുകളുമായാണ് വരുന്നത്.

എല്‍900 പ്രയോജനപ്പെടുത്തി തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം പറഞ്ഞു. വീട്ടിലായാലും ഓഫിസിലായാലും പൊതു സ്ഥലത്തായാലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കേരളത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന്‍റെ പിന്തുണയോടെ തടസമില്ലാതെ കണക്ടഡ് ആയിരിക്കാന്‍ ഇതു സഹായിക്കുമെന്നും വരും മാസങ്ങളില്‍ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതോടൊപ്പം നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യത്തിനായുള്ള നിക്ഷേപവും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ ജനങ്ങളുടെ ആശയവിനിമയവും കണക്റ്റിവിറ്റി ആവശ്യകതകളും വി മനസ്സിലാക്കി മികച്ച പ്ലാനുകളും ഓഫറുകളുമായി കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു.

 വി ഗ്യാരണ്ടി പ്രോഗ്രാം: 5ജി സ്മാര്‍ട്ട്ഫോണുകളോ പുതിയ 4ജി സ്മാര്‍ട്ട്ഫോണുകളോ ഉള്ള വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തില്‍ 130ജിബി ഗ്യാരണ്ടീഡ് അധിക ഡാറ്റ ലഭിക്കുന്നു. തുടര്‍ച്ചയായ 13 റീചാര്‍ജ് സൈക്കിളുകള്‍ക്കായി ഓരോ 28 ദിവസത്തിലും 10ജിബി തനിയെ ക്രെഡിറ്റ് ആകും.

    1201 രൂപയുടെ പ്രതിമാസ വാടകയ്ക്ക് പുതുക്കിയ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാന്‍ നോണ്‍-സ്റ്റോപ്പ് സര്‍ഫിംഗ്, സ്ട്രീമിംഗ്, നെറ്റ്ഫ്ളിക്സ് അടിസ്ഥാന പ്ലാന്‍, ആറ് മാസത്തെ സ്വിഗ്ഗി വണ്‍ അംഗത്വം, ഏഴ് ദിവസത്തെ ഇന്‍റര്‍നാഷണല്‍ റോമിംഗ് പായ്ക്ക് തുടങ്ങിയ കോംപ്ലിമെന്‍ററി ഓഫറുകളുമായി അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു.

    വി മൂവീസ് & ടിവി ആപ്പ് ഒറ്റ സബ്സ്ക്രിപ്ഷനില്‍ 17 ഒടിടി പ്ലാറ്റ്ഫോമുകളും  350 ലൈവ് ടിവി ചാനലുകളും ലഭ്യമാക്കുന്നു. ഇത് ഇപ്പോള്‍ രണ്ട് പുതിയ സബ്സ്ക്രിപ്ഷന്‍ പ്ലാനുകളില്‍ ലഭ്യമാണ്. വി മൂവീസ് & ടിവി പ്ലസ് പ്രതിമാസം 248 രൂപയ്ക്കും, വി മൂവീസ് & ടിവി ലൈറ്റ്  പ്രതിമാസം 154 രൂപയ്ക്കും ലഭ്യമാണ്.

   വി അതിന്‍റെ ബണ്ടിംഗ് പ്ലാനുകള്‍ വിപുലീകരിക്കുന്നു. നിലവില്‍ ഇത് ആമസോണ്‍ പ്രൈം,

നെറ്റ്ഫ്ളിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെസ്റ്റ് എന്നിവയ്ക്കൊപ്പം ഒടിടി ബണ്ടിലുകള്‍ ലഭ്യമാക്കുന്നു കൂടാതെ കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്കുള്ള നടപടിക്രമങ്ങളിലാണ്.

Tags