ഓരോ മണിക്കൂറിലും നൂറു ടവറുകള്‍ വീതം കൂട്ടിച്ചേര്‍ക്കുന്നത് ഉള്‍പ്പെടുത്തി വിയുടെ ബി സംവണ്‍സ് വീ കാമ്പെയിന്‍
കൊച്ചി: മുന്‍നിര ടെലകോം സേവന ദാതാവായ വി ദേശീയ തലത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ശൃംഖലാ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ മണിക്കൂറിലും നൂറു ടവറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ കുറിച്ചുള്ള ബി സംവണ്‍സ് വീ കാമ്പെയിനു തുടക്കം കുറിച്ചു. ഈ വര്‍ഷം നടത്തിയ ധനസമാഹരണത്തിനു ശേഷം ശൃംഖല വിപുലീകരിക്കുന്നതിനുള്ള അതിവേഗ നീക്കങ്ങളാണ് കമ്പനി നടത്തി വരുന്നത്. ഇതിന്‍റെ ഭാഗമായാണ് ഓരോ മണിക്കൂറിലും നൂറു ടവറുകള്‍ വീതം കൂട്ടിച്ചേര്‍ക്കുക എന്ന നാഴികക്കല്ലായ നേട്ടം കൈവരിച്ചത്.
ബന്ധങ്ങള്‍ പോഷിപ്പിക്കുന്നതിന്‍റേയും മറ്റുള്ളവരെ പിന്തുണക്കാനായി ഒത്തു ചേരുന്നതിന്‍റേയും പ്രാധാന്യമാണ് ഈ കാമ്പെയിനിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. എല്ലാവര്‍ക്കും എവിടെ നിന്നും അതിവേഗ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള വിയുടെ പ്രതിബദ്ധതയാണ് പുതിയ കാമ്പെയിനിലൂടെ സൂചിപ്പിക്കുന്നത്. രണ്ടു ടിവി കമേഷ്യലുകളാണ് ഈ കാമ്പെയിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നതില്‍ പ്രധാനപ്പെട്ടവ.
കണക്ഷനുകളുടെ ശക്തിയെ കുറിച്ച് എല്ലാവരേയും ഓര്‍മിപ്പിക്കുന്നതാണ് ബി സംവണ്‍സ് വീ കാമ്പെയിനെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വി സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.
ബ്രാന്‍ഡിന്‍റെ തത്വശാസ്ത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ ഹൃദയത്തേയും മനസിനേയും സന്തുലിതമായി കൊണ്ടു പോകന്ന രീതിയിലാണ് ബി സംവണ്‍സ് വീ കാമ്പെയിനെന്ന് ഓഗിള്‍വി ഇസിഡി രോഹിത്ത് ദുബെ പറഞ്ഞു.
ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയുടെ തുടക്കത്തോട് അനുബന്ധിച്ചാണ് കാമ്പെയിന്‍ പുറത്തിറക്കിയത്.
ലിങ്ക് : https://youtu.be/4Scx7F1I11g?si=LKbNec-dQa5bXN7n