അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച് കമ്പനി

sleeping

അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച് ബംഗളൂരു ആസ്ഥാനമായ കമ്പനി. ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷന്‍സാണ് ജീവനക്കാര്‍ക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാര്‍ക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്ഇന്നില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 
അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാല്‍ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി പറയുന്നു. 'Surprise Holiday: Announcing the Gift of Sleep' എന്ന തലക്കെട്ടോടെയാണ് മെയില്‍.

Share this story