സമർപ്പിച്ചത് 5.83 കോടി ആദായനികുതി റിട്ടേണുകൾ : പിഴ അടച്ച് ഡിസംബർ 31വരെ റിട്ടേൺ നൽകാം
income tax

ന്യൂഡൽഹി : 2021-22 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകൾ. ഇതിൽ ഭൂരിഭാഗവും വ്യക്തിഗത, ശമ്പള നികുതിദായകരുടേതാണ്.

2020-21 കാലത്ത് 5.89 കോടി റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടിരുന്നത്. അവസാന ദിനമായ ഞായറാഴ്ച 72 ലക്ഷം നികുതി റിട്ടേണുകൾ ഫയൽ ചെയ്തു.

സമയപരിധിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് പിഴയോടെ ഡിസംബർ 31വരെ ഫയൽ ചെയ്യാൻ അവസരമുണ്ട്. അഞ്ചു ലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് 1000 രൂപയും അതിന് മുകളിൽ വരുമാനമുള്ളവർക്ക് 5000 രൂപയുമാണ് ലേറ്റ് ഫീസ്.

Share this story