പുരപ്പുറ സോളാര്‍ സംവിധാനം പ്രോല്‍സാഹിപ്പിക്കാന്‍ പ്രചാരണ പരിപാടിയുമായി ടാറ്റാ പവര്‍

dsg

കൊച്ചി:  മുൻനിര പുരപ്പുറ സോളാര്‍ കമ്പനിയും ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന്‍റെ സബ്സിഡിയറിയുമായ ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ് ഘര്‍ഘര്‍ സോളാര്‍, ടാറ്റാ പവര്‍ കേ സംഘ് എന്ന പേരിലുള്ള ദേശീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കളെ തങ്ങളുടെ വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ വൈദ്യുത സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പ്രചാരണ പരിപാടി ആരംഭിച്ചത്. ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ദീപേഷ് നന്ദയുടെ സാന്നിധ്യത്തില്‍ ടാറ്റാ പവര്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. പ്രവീര്‍ സിന്‍ഹ കാമ്പയിന് തുടക്കം കുറിച്ചു.

ശുദ്ധമായ ഊര്‍ജ്ജത്തിലേക്കുള്ള നീക്കത്തിന് ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഘര്‍ഘര്‍ സോളാര്‍ പ്രചാരണ പരിപാടിക്കു തുടക്കം കുറിക്കുന്നതില്‍ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് ടാറ്റാ പവര്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു.  പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി അതിവേഗം സ്വീകരിക്കപ്പെടാന്‍ പിന്തുണ നല്‍കുന്ന വിധത്തില്‍ അഖിലേന്ത്യാ സാന്നിധ്യവും അനുഭവ സമ്പത്തും സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവും ഏറ്റവും കൂടുതലുള്ളത് ടാറ്റാ പവറിനാണ്. 310 ജി്ലകളിലായുള്ള തങ്ങളുടെ പങ്കാളിത്ത ശൃംഖലയ്ക്ക് മൂന്നു ദശാബ്ദത്തിലേറെയുള്ള പ്രവര്‍ത്തന പരിചയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങളാണ് ടാറ്റാ പവര്‍ നല്‍കുന്നത്. മോഡ്യൂളുകളില്‍ 25 വര്‍ഷത്തെ വാറണ്ടി, വിശ്വസനീയമായ ഗുണമേന്‍മാ ഉറപ്പ്, 310 ജില്ലകളില്‍ വില്‍പന-സേവന സംവിധാനം, ലൈഫ്ടൈം സര്‍വീസ്, ഇന്ത്യയിലുടനീളം വില്‍പനാനന്തര സേവനം, ലളിതമായ വായ്പകള്‍, ഇന്‍ഷൂറന്‍സ് തുടങ്ങി നിരവധി സേവനങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്.   യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, പിഎന്‍ബി തുടങ്ങിയ ബാങ്കുകളുമായി പുരപ്പുറ സോളാർ പദ്ധതികള്‍ക്കായി സാമ്പത്തിക പിന്തുണ നല്‍കുന്നതിനുള്ള സഹകരണവും കമ്പനി ആരംഭിച്ചിട്ടുണ്ട്.

സുസ്ഥിര ഭാവിക്കായുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് 2 ജിഗാവാട്ടിലേറെ വരുന്ന പുരപ്പുറ സോളാര്‍ ശേഷിയാണ് ടാറ്റാ പവര്‍ സോളാര്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ളത്.  13 ശതമാനം വിപണി വിഹിതമെന്ന ഗണ്യമായ സാന്നിധ്യത്തോടെ പുരപ്പുറ സോളാര്‍ ഇപിസി ബിസിനസില്‍ തുടര്‍ച്ചയായ ഒന്‍പതു വര്‍ഷങ്ങളായി കമ്പനി ഒന്നാം സ്ഥാനത്താണ്.

Tags