സ്വിഗ്ഗി ഐപിഒ പ്ലാന്‍ പുറത്ത്
ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്വിഗ്ഗിയുടെ ഐപിഒ പ്ലാന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു . ഐപിഒ വഴി ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനി ഉദ്ദേശിക്കുന്നത് 3,750 കോടി സമാഹരിക്കാനാണ്. പ്രമുഖ എതിരാളിയായ സൊമാറ്റോയുമായുള്ള ശക്തമായ മത്സരത്തിന്റെ ഭാഗാണിതെന്നാണ് നിഗമനം. വിപണിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയാവാനുള്ള പോരാട്ടത്തിലാണ് ഇരുകമ്പനികളും.
ഐപിഒ എന്നാല്‍ ഇന്‍ഷ്യല്‍ പബ്ലിക്ക് ഓഫറിംഗ് എന്നാണ്. സെബിയില്‍ നിന്നും അംഗീകാരം ലഭിച്ച ഐപിഒ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് ട്രേഡ് ചെയ്യുന്ന ഷെയറുകളുടെ, അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ ഈ ആഴ്ച ആവേശകരമാക്കുമെന്നതില്‍ തര്‍ക്കമില്ല. സെബിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഷെയര്‍ പ്രൈസില്‍ കമ്പനിക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്.
സോഫ്റ്റ്ബാങ്കിന്റെയും പ്രോസസിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിപണി മൂല്യം 70,000 കോടിയില്‍ നിന്നും വെറും രണ്ടുമാസം കൊണ്ട് 1.16 ലക്ഷം കോടിയായാണ് ഉയര്‍ന്നത്.