പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി സ്വിഗ്ഗി
Oct 25, 2024, 20:45 IST
മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഉയർത്തിയിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയും.
ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. 10 രൂപയാണ് സ്വിഗ്ഗിയും ഇനി പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുക.
ഉത്സവ സീസണിൽ കൂടുതൽ ഓർഡറുകൾ പ്രതീക്ഷിച്ചാണ് ഈ ഫുഡ് ഡെലിവറി ഭീമന്മാർ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയത്. അതേസമയം പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തിയതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ, സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.