ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു

google news
Stock market

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളവിപണിയിലെ പ്രതിസന്ധികളും, പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഉടലെടുത്തതോടെയാണ് ഓഹരി വിപണി ഇന്ന് കലുഷിതമായത്. ബിഎസ്ഇ സെൻസെക്സ് 723 പോയിന്റ് നഷ്ടത്തിൽ 71,428.43-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. അതേസമയം, നിഫ്റ്റി 212 പോയിന്റ് താഴ്ന്ന് 21,717.95-ൽ വ്യാപാരം അവസാനിപ്പിച്ചു. റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകൾ ഉടൻ കുറയ്ക്കില്ലെന്ന സൂചന നൽകിയതാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ, പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവയുടെ ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടത്. 2021 നവംബറിൽ 1,798 രൂപ വരെ ഉയർന്ന പേടിഎം ഓഹരി വില ഇന്ന് 446 രൂപയിൽ എത്തി നിൽക്കുകയാണ്. ഏതാനും ദിവസത്തെ ഇടിവിലൂടെ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് ഇരുപതിനായിരം കോടി രൂപയിലേറെയാണ്. എസ്ബിഐ, പവർഗ്രിഡ്, ടിസിഎസ്, എച്ച്സിഎൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്.

Tags