സ്മാര്‍ട്ട്‌ഫോണിന്റെ ആഗോള വിൽപന 9% കുറഞ്ഞു
sam

ആഗോള സ്മാർട് ഫോൺ വിൽപന കുറഞ്ഞതായി റിപ്പോർട്ടുകൾ. ആഗോള സ്മാർട് ഫോൺ വിൽപനയിൽ രണ്ടാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 28.7 കോടി യൂണിറ്റായാണ് കുറഞ്ഞിരിക്കുന്നത്. 9 ശതമാനം ഇടിവാണ് വില്പനയിൽ കാണിക്കുന്നത്. പാർട്സുകളുടെ ക്ഷാമവും മറ്റു ചില പ്രതിസന്ധികളുമാണ് കൂടുതൽ ഫോണുകൾ നിർമിച്ച് വിപണിയിലെത്തിക്കാൻ കഴിയാതെ പോയതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം ഇത് ആദ്യമായാണ് രണ്ടാം പാദത്തിൽ സ്മാർട് ഫോൺ വിപണിയിൽ ഇത്രയും വലിയൊരു പ്രതിസന്ധി ഉണ്ടാകുന്നത്. സാംസങ് ആണ് വിപണിയിൽ ഒന്നാം സ്ഥാനത്ത്. 6.18 കോടി സ്‌മാർട് ഫോണുകൾ വിറ്റ് 21 ശതമാനം വിപണി വിഹിതമാണ് സാംസങ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ആപ്പിൾ ആണ്. 17 ശതമാനം വിപണി വിഹിതം സ്വന്തമാക്കി4.95 കോടി ഐഫോണുകളാണ് ആപ്പിൾ വിറ്റത്.

മൂന്നാം സ്ഥാനത്ത് ഷഓമിയാണ്. 3.96 കോടി ഫോണുകളാണ് ഷഓമി വിറ്റത്. 2.73, 2.54 കോടി യൂണിറ്റുകളുമായി ഒപ്പോ, വിവോ എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം കണ്ടെത്തി. വടക്കേ അമേരിക്ക, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ വൻ ഡിമാൻഡാണ് ഐഫോൺ 13 സീരീസിനുണ്ടായിരുന്നത്. 6 ശതമാനം വാർഷിക വളർച്ച ഉണ്ടായിരുന്നിട്ടും സാംസങ്ങിന്റെ വില്‍പന മുൻ പാദത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിഞ്ഞു. സ്മാർട് ഫോൺ വിപണി അസാധാരണമായ വെല്ലുവിളികളാണ് നേരിടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വരും പാദങ്ങളിൽ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യതയെന്നും വിദഗ്ദർ പറയുന്നു.

Share this story