സിഗാള്‍ ഇന്ത്യ ലിമിറ്റഡ് പ്രഥമ ഐപിഒ ആഗസ്റ്റ് 1ന്

Sigal India Limited's first IPO on 1st August
Sigal India Limited's first IPO on 1st August
 
കൊച്ചി: പ്രമുഖ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ  സിഗാള്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ആഗസ്റ്റ് 1 ന് ആരംഭിക്കും. 380-401 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു രൂപയാണ് മുഖവില. ചുരുങ്ങിയത് 37 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ആഗസ്റ്റ് 5 ന് വില്‍പ്പന അവസാനിക്കും.
 
പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 684.252 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ കമ്പനിയുടെ പ്രാമോട്ടര്‍മാരുടെ കൈവശമുള്ള 1,41,74,840 ഓഹരികളും വിറ്റൊഴിയും. എലിവേറ്റഡ് റോഡുകള്‍, മേല്‍പ്പാലങ്ങള്‍, പാലങ്ങള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, ടണലുകള്‍, ഹൈവേകള്‍, മെട്രോകള്‍, എക്‌സ്പ്രസ് വേകള്‍, റണ്‍വേകള്‍ തുടങ്ങിയ ഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായി 34 പദ്ധതികള്‍ പൂര്‍ത്തിയാക്കിയ  കമ്പനിയാണ് ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗാള്‍ ഇന്ത്യ ലിമിറ്റഡ്.
 

Tags